മുപ്പത്തിനാല് : കാരക്കുന്ന് മുപ്പത്തിനാലിലെ ചെറുകാട് തെയ്യുണ്ണി മാസ്റ്റര്‍
സ്മാരക വായനശാലയുടെ വാര്‍ഷികാഘോഷം മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘാടനംചെയ്തു.
വാര്‍ഡ് അംഗം സുലോചന അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എം.
ഷൗക്കത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി. മധു, വി.വി.
മാധവന്‍, എം.എ. ജലീല്‍, ബ്ലോക്ക് അംഗം ശ്രീദേവി പ്രാക്കുന്ന്, പാലശ്ശേരി
സിന്ധു, സി. വാസുദേവന്‍, പി.പി. കുഞ്ഞാലിമൊല്ല, പുതുങ്കറ അലവി, പി.
കുഞ്ഞാലന്‍, പി.പി. സുരേഷ്‌കുമാര്‍, എച്ച്.എം കോയ, ബാപ്പുട്ടി എന്നിവര്‍
പ്രസംഗിച്ചു.