തൃക്കലങ്ങോട്: തൃക്കലങ്ങോട്‌കെ.എസ്.ഇ.ബി സെക്ഷനു കീഴിലെ
ഉപഭോക്താക്കളില്‍നിന്നും പിരിച്ചെടുത്ത ബില്‍തുക യഥാസമയം ബാങ്കിലടയ്ക്കാതെ
വീഴ്ച വരുത്തിയ ജീവനക്കാരനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍
അന്വേഷണമാരംഭിച്ചു. സെക്ഷന്‍ ഓഫീസുകളില്‍നിന്നും പിരിച്ചെടുക്കുന്ന തുക
അതത് ദിവസംതന്നെ എസ്.ബി.ടി.യില്‍ അടച്ച് രശീതി ഓഫീസിലെത്തിക്കുകയാണ് പതിവ്.
എന്നാല്‍ മെയ് ഏഴിന് സെക്ഷന്‍ ഓഫീസില്‍ സ്വീകരിച്ച അര ലക്ഷം രൂപ ഇതുവരെ
ബാങ്കിലടയ്ക്കാത്തതു സംബന്ധിച്ചാണ് അന്വേഷണം. മുമ്പും ഈ സെക്ഷനില്‍ പണം
ബാങ്കിലടയ്ക്കുന്നതില്‍ വീഴ്ചയുണ്ടായിരുന്നു.
