എളങ്കൂര്‍ : കാരയില്‍ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പഠനോപകരണങ്ങളും
വിതരണംചെയ്തു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. അബ്ദുല്‍
ബഷീര്‍ അധ്യക്ഷവഹിച്ചു. ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ്
മണ്ണിശ്ശേരി, അന്‍വര്‍ മുള്ളമ്പാറ, ടി.പി. മുഹമ്മദ് ഷരീഫ്, എം.
ബാലകൃഷ്ണന്‍, ഇ.ടി. മോയിന്‍കുട്ടി, ഗഫൂര്‍ ആമയൂര്‍, പി.പി. കുഞ്ഞാലിമൊല്ല,
പി.എം.എസ്.എ. അന്‍വര്‍ സിദ്ദിഖ് തരകന്‍, ബാപ്പു മൈലൂത്ത്, എം. ഹാരിസ്,
അസറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.