തൊഴിലുറപ്പ് പദ്ധതി: തൃക്കലങ്ങോട് തൊഴിലുമില്ല, വേതനവുമില്ല

തൃക്കലങ്ങോട്: പുതിയ സാമ്പത്തികവര്‍ഷത്തില്‍ അമ്പത് ദിവസം പിന്നിട്ടിട്ടും തൃക്കലങ്ങോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരം ഒരു തൊഴില്‍ദിനം പോലും നല്‍കിയില്ല. ആയിരത്തി ഒരുനൂറില്‍പരം ആളുകള്‍ പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം.

പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്തവര്‍ ഏപ്രില്‍ ആദ്യവാരം തന്നെ തൊഴില്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ആവശ്യപ്പെട്ടാല്‍ 14 ദിവസത്തിനകം തൊഴില്‍ നല്‍കണമെന്നാണ് ചട്ടം. അല്ലാത്തപക്ഷം വേതനം നല്‍കണം. എന്നാല്‍ തൃക്കലങ്ങോട് പഞ്ചായത്തില്‍ ഇത് രണ്ടും നടപ്പായില്ല.

സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് ഏതാനും തൊഴില്‍ദിനങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാമെന്നാഗ്രഹിച്ച മാതാപിതാക്കളും ഇക്കൂട്ടത്തിലുണ്ട്. മറ്റിടങ്ങളില്‍ തൊഴിലോ വേതനമോ നല്‍കുമ്പോഴും തൃക്കലങ്ങോട്ട് അത്തരം നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും പരാതിയുണ്ട്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പെങ്കിലും തൊഴില്‍ദിനങ്ങളും വേതനവും നല്‍കണമെന്നും പദ്ധതി വൈകിച്ചതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചായത്ത് അംഗം എന്‍.പി. ഷാഹിദാ മുഹമ്മദ് ഗ്രാമവികസന വകുപ്പുമന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top