നമുക്ക് അഭിമാനിക്കാം

മലപ്പുറം പഠിച്ചു...... പതിറ്റാണ്ട് പിന്നിടുമ്പോള്‍ വിജയം രണ്ടിരട്ടിയിലേറെ.....................
എസ്.എസ്.എല്‍.സി പരീക്ഷാവിജയത്തില്‍ പതിറ്റാണ്ട് പിന്നിടുമ്പോള്‍ ജില്ല സ്വന്തമാക്കിയിരിക്കുന്നത് വന്‍ കുതിച്ചുചാട്ടം. 2001ല്‍ ജില്ലയുടെ എസ്.എസ്.എല്‍.സി വിജയം വെറും 33.24 ശതമാനമായിരുന്നു. ഈ പിന്നാക്കാവസ്ഥയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പിന്നെ ജില്ല പഠിച്ചു തുടങ്ങി. ഓരോ വര്‍ഷവും വിജയശതമാനം ആനുപാതികമായി ഉയര്‍ന്നു. അങ്ങിനെ ഇത്തവണ ജില്ലയിലെ കുട്ടികള്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി, 92.11 ശതമാനം. അതായത് ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ വിജയശതമാനം രണ്ട് മടങ്ങിലേറെയായി വര്‍ധിച്ചു. ഒപ്പം മഞ്ചേരിക്കടുത്ത കാരക്കുന്ന് ഗവ. ഹൈസ്കൂളും. പരീക്ഷയെഴുതിയ കുട്ടികളില്‍‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു പേരു നേടിയ സ്കൂള്‍ പടിപടിയായി ഉണര്ന്ന്ക 91.6 ശതമാനത്തില്‍ എത്തിനില്ക്കു കയാണ്. ഈ മികച്ച നേട്ടം സ്വന്തമാക്കാനായി പ്രവര്ത്തി ച്ച എല്ലാ അദ്ധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാര്ത്ഥിനകളോടും സ്കൂളിന് കടപ്പാടുണ്ട്. കഴിഞ്ഞ മൂന്ന് വര്ഷ മായി ഒമ്പതാം ക്ലാസ്സിലും വിജയം 100 ശതമാനമാണ് എന്ന് എടുത്തു പറയേണ്ട യാഥാര്ത്ഥ്യ മാണ്.  വിദ്യാഭ്യാസമേഖലയിലെ പിന്നാക്കാവസ്ഥയും അലസതയും മാറ്റുന്നതിന് 2001ലായിരുന്നു ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് വിജയഭേരി പദ്ധതി തുടങ്ങിയത്. അതിന്റെ ഫലമായി പുത്തന്‍ ഉണര്‍വുണ്ടായി. 2006ല്‍ 61. 91 ശതമാനവും 2007ല്‍ 76. 62 ശതമാനവും 2008ല്‍ 87. 09 ശതമാനവുമായി. എസ്.എസ്.എല്‍.സി.യുടെ വിജയത്തിന്റെ ഗ്രാഫ് ഉയര്‍ന്നു. 2009ല്‍ 86.67 ശതമാനമായിരുന്നു വിജയം. 2010ല്‍ ഇത് 86. 91 ശതമാനമായി. 2011ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 1.61 ശതമാനം വര്‍ധനയോടെ വിജയം 88.52 ശതമാനത്തിലെത്തി. എന്നാല്‍, ഇത്തവണ 90 ശതമാനത്തിനു മുകളില്‍ വിജയം കൊയ്യുന്ന ജില്ലകളുടെ പട്ടികയില്‍ മലപ്പുറവും സ്ഥാനംപിടിച്ചു.

മുന്‍വര്‍ഷത്തേക്കാള്‍ 3.59 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. വിജയശതമാനം മികച്ചതാക്കാന്‍ സ്‌കൂളുകള്‍ പ്രത്യേകം പഠനക്യാമ്പുകള്‍ നടത്തിയിരുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും തദ്ദേശസ്ഥാപങ്ങളുടെയുമെല്ലാം കൂട്ടായപ്രവര്‍ത്തനം ഈ വിജയത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണവും ഇത്തവണ കുതച്ചുയര്‍ന്നു. കഴിഞ്ഞ തവണ 37 സ്‌കൂളുകള്‍ക്കാണ് ഈ നേട്ടം കൈവരിക്കാനായതെങ്കില്‍ ഇത്തവണ അത് 77 ആയി ഉയര്‍ന്നു.
കടപ്പാട്  http://prokarakunnu.blogspot.com/
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top