തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്തില്‍ ഇതുവരെ തൊഴിലുറപ്പുപദ്ധതി
നടപ്പാക്കാത്തതില്‍ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു.
ഉടന്‍ പദ്ധതിപ്രകാരം തൊഴില്‍ ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്താന്‍
തീരുമാനിച്ചു. എ.ശങ്കരന്‍, എന്‍.എം. കോയ, മറിയാമ്മ ജോയ്, മിനി, നീലകണ്ഠന്‍
എന്നിവര്‍ സംസാരിച്ചു. ഷാജി കരിക്കാട് അധ്യക്ഷത വഹിച്ചു.