തൃക്കലങ്ങോട്ട് അഞ്ചുകോടി രൂപയുടെ വികസന പദ്ധതികള്‍

തൃക്കലങ്ങോട്:  തൃക്കലങ്ങോട് പഞ്ചായത്തില്‍ അഞ്ചുകോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണസമിതി അംഗീകാരം നല്‍കി.

വരള്‍ച്ചയെ നേരിടാന്‍ 45 കുടിവെള്ള പദ്ധതികള്‍ക്ക് 75 ലക്ഷം രൂപ അനുവദിച്ചു. സമഗ്ര കുടിവെള്ള പദ്ധതിയില്‍ എളങ്കൂര്‍ വില്ലേജിനെ ഉള്‍പ്പെടുത്താന്‍ സര്‍വെ നടത്തും.

പശ്ചാത്തല വികസനത്തിന് 2.30 കോടി രൂപയും കാര്‍ഷിക വികസനം, ജലം-മണ്ണ് സംരക്ഷണം എന്നിവയ്ക്ക് ഒരു കോടി രൂപയും അങ്കണവാടി ഉച്ചഭക്ഷണത്തിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ആണ്‍മക്കളില്ലാത്ത വനിതകള്‍ കുടുംബനാഥകളായവര്‍ക്ക് വീടിന് 30 ലക്ഷവും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 10 ലക്ഷവും ഉള്‍പ്പെടുത്തി. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 193 വീടുകള്‍ നിര്‍മിച്ചുനല്‍കും. ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ആട്, പശു നല്‍കല്‍, ഖരമാലിന്യസംസ്‌കരണം, ലക്ഷംവീട് കോളനി പുനരുദ്ധാരണം എന്നിവയ്ക്കും തുക വകയിരുത്തി. ആമയൂര്‍ റോഡിലും തൃക്കലങ്ങോട് 32ലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന അധ്യക്ഷതവഹിച്ചു.

വൈസ്​പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സലീന ബഷീര്‍, എന്‍. അജിത, എം. ബാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി നാരായണപിള്ള, അംഗങ്ങളായ പീലാക്കാടന്‍ ബാപ്പുട്ടി, ടി.പി. ഷെരീഫ് ബാപ്പു, എന്‍.പി. ഷാഹിദ, മുഹമ്മദ്, പ്രിയ, മിനി, പി. ലുഖ്മാന്‍, ഇ.ടി. അലവി തുടങ്ങിയവര്‍ സംസാരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top