തൃക്കലങ്ങോട്: കാരക്കുന്ന് പടിഞ്ഞാറേക്കര പ്രതിഭ കലാകായിക വേദി സൗജന്യ
മെഡിക്കല്‍ക്യാമ്പ് നടത്തി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.
മജീദ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ്
പ്രസിഡന്റ് ഇ. അബ്ദുസലാം, തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.
ജയപ്രകാശ്ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, ഡോ.
കെ.കെ. ജോഷി, ഡോ. സഹീര്‍ നെല്ലിപറമ്പന്‍, കെ. അഹമ്മദ്കുട്ടി, മനാഫ്
കളത്തിങ്ങല്‍, പി. റിജീഷ് എന്നിവര്‍ പ്രസംഗിച്ചു. വേണു പ്രാക്കുന്ന്
സ്വാഗതവും പ്രതിഭ ക്ലബ്ബ് പ്രസിഡന്റ് കെ. അനീസ് നന്ദിയും പറഞ്ഞു.