തച്ചുണ്ണി:തച്ചുണ്ണി-ആമയൂര്‍റോഡ് ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നതുമൂലം യാത്ര ദുസ്സഹമായി. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ സഞ്ചരിക്കാനാകാതെ പൊട്ടിപൊളിഞ്ഞിരിക്കുകയാണ് ഈ റോഡ്. കാരക്കുന്ന് ഹൈസ്ക്കൂള്‍ , ആമയൂര്‍ റോഡ് എല്‍ . പി സ്‌കൂളിള്‍ ,മുപ്പത്തിനാല് യു.പി. സുകൂള്‍ എന്നിവിടങ്ങളില്‍ നിന്ന് കാല്‍നടയായി വരുന്ന കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളിലെയും ടാറിങ് പൂര്‍ണമായും തകര്‍ന്നിട്ട് കാലം ഏറെയായി. എങ്കിലും റോഡ് നവീകരിക്കാന്‍ ഇതുവരെ പദ്ധതികളൊന്നുമായിട്ടില്ല. മുംമ്പ് റോഡ് പണിക്ക് ഫണ്ട് പാസായെങ്ങിലും ചില രാഷ്ടീയ ഇടപെടല്‍ കാരണം അതു മുടങ്ങിപോവുകയായിരുന്നു നിലമ്പൂര്‍ - വണ്ടൂര്‍ ബന്ധിപ്പിക്കുന്ന കാരക്കുന്നിലെ പ്രധാന റോഡായ ഈ റോഡ് ഒട്ടേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥകാരണം കുണ്ടുംകുഴിയുമായി കിടക്കുന്നത്. റോഡിന് അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.എത്രയും പെട്ടന്ന് റോഡ് പണി നടത്തണെമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.