ചെറിയ പെരുന്നാള്‍ ആശംസകള്‍ !!

ത്യാഗസുരഭിലമായ വ്രതാനുഷ്ഠാനത്തിന്‍റെ റമസാന്‍ ദിനങ്ങള്‍ക്കു വിട. പാപങ്ങളെല്ലാം മോചിച്ച് പുതിയൊരു മനുഷ്യനായി വിശ്വാസത്തിന്‍റെയു സമൂഹത്തിന്‍റെയും നടവഴികളിലേക്ക് വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞ് ഇനി പുതിയ യാത്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു നോമ്പുനോറ്റ് നേടിയ വിശുദ്ധിയുടെ പുണ്യവുമായി ഇനി പുതുജീവിതത്തിന്‍റെ പ്രതീക്ഷ.
              സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം മുഴുകുമ്പോള്‍ ഈ ചെറിയ പെരുന്നാള്‍ ഒരിക്കലും മറക്കാനാവാത്ത വിശുദ്ധിയുടെ ദിനങ്ങളിലൊന്നായി മാറട്ടെ എന്നു പരസ്പരം ആശംസിക്കാം. ലോകമെങ്ങുമുള്ള എല്ലാ വായനക്കാര്‍ക്കും, കൂട്ടുക്കാര്‍ക്കും "കരക്കുന്നു ന്യൂസി"ന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍ !!
Tags
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top