13 പവന്‍ ആഭരണം കവര്‍ന്നു

കരിക്കാട്  :
ഗൃഹനാഥന്‍ അവധികഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ട ദിവസം അടച്ചിട്ട വീട്ടില്‍നിന്ന് 13 പവന്‍ സ്വര്‍ണാഭരണവും 2000 രൂപയും മോഷ്ടിച്ചു. കരിക്കാട് മരത്താണി കോലോത്തുംപടി ഷംസുദ്ദീന്റെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. ബുധനാഴ്ച ഷംസുദ്ദീന്‍ യാത്ര പുറപ്പെട്ടശേഷം ഷംസുദ്ദീന്റെ ഭാര്യ ഷറഫുന്നീസയും മൂന്നുമക്കളും സമീപത്തുള്ള സഹോദരന്‍ നൗഷാദലിയുടെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച കാലത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് അതില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും മോഷ്ടിച്ചത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top