പത്തപ്പിരിയം സഖാഫിക്കെതിരെ പൊന്മള വിഭാഗം


കാരക്കുന്ന്: മര്‍ക്കസ്സില്‍ ഉള്ള കേശം സംബന്ധമായി എ.പി. വിഭാഗം സമസ്തയില്‍ ഉടലെടുത്ത വിഭാഗീയത താഴേ തട്ടിലേക്കും വ്യാപിക്കുന്നു.
സമസ്ത(എ.പി വിഭാഗം) സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ അടക്കം നിരവധി മുതിര്‍ന്ന നേതാക്കളും കേശം വ്യാജമാണെന്ന് വെക്തമാക്കിയ സാഹചര്യത്തില്‍ ഇനിയും അതിനെ ന്യായീകരിക്കുന്ന പത്തപ്പിരിയം അബ്ദുറഷീദ് സഖാഫിക്കെതിരെയാണ് പൊന്മള വിഭാഗകാരായ നാട്ടുകാര്‍ നേട്ടീസ് ഇറക്കി രംഗത്ത് വന്നത്
സുന്നീ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ മുന്നോട്ട് പോവുന്ന കാരക്കുന്നിലെ അല്‍ ഫലാഹ് എന്ന സ്ഥാപനത്തിന്റെ അമരത്തിരിക്കുന്ന സഖാഫി ഇനിയും ഈ വ്യാജ കേശത്തെ ന്യായീകരിക്കുന്നതിനോട് ശക്തമായ വിയോജിപ്പ് ആണ് നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്
എന്നാല്‍ ഇതുമായി അല്‍ ഫലാഹ് കമിറ്റിക്കോ മറ്റു ഭാരവാഹികള്‍ക്കോ സുന്നി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധമില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നോട്ടീസിലെ പൂര്‍ണ ഭാഗം:
പുണ്ണ്യ നബിയുടെ കേശമാണെന്ന് വിശ്വസിച്ചാണ് നമ്മളെല്ലാവരും മര്‍കസ്സിലുള്ള മുടിവെള്ളം കുടിച്ചതും ബര്‍ക്കെത്തെടുക്കുകയും.  ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് കൊണ്ട് വന്നതിനാല്‍ നമുക്കിടയില്‍ ഒട്ടും സംശയവുമില്ലായിരുന്നു  രാഷ്ട്രീയ സുന്നികളുടെ എതിര്‍പ്പിനെ നേരിട്ട് സുന്നത്ത് ജമാഅത്തിന്റെ അഭിമാനം കാത്ത ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിനു തെറ്റുപറ്റാന്‍ ഇടയില്ല അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചാണ് ആ മുടി മര്‍ക്കസ്സിലെത്തിയത് എന്നാല്‍ ഇപ്പോളിതാ നമ്മുടെ നേതാക്കള്‍ തന്നെ ആ മുടി ശരിയല്ലെന്ന് കണ്ടത്തിയിരിക്കുന്നു.നാം പരസ്പരം രഹസ്യം പറഞ്ഞത് പോലെ പൊന്മള ഉസ്താദിന് അതില്‍ ഒട്ടും വിശ്വാസമില്ലന്നാണ് അറിഞ്ഞത് .
സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പ്രസ്നമായതിനാലും പുണ്ണ്യ നബിയുമായി ബന്ധപെട്ടതിനായതിനാലും പ്രത്യേകിച്ചും നമ്മുടെ ഈമാനിനെ ബാധിക്കുന്ന പ്രസ്നമായതിനാലും ഇത് സംഘടനാ പ്രശ്നമായി കാണാതെ നാം നോക്കേണ്ടതാണ്. മറുവിഭാഗം വിഘടിത സുന്നികള്‍ അവരുടെ സംഘടനാ ലാഭത്തിന്ന് വേണ്ടിയും കാന്തപുരം ഉസ്താദിനെ അവഹേളിക്കാനും  ഇതുമായി പ്രചരണം നടത്തുന്നുണ്ടെങ്കിലും അതു നാം കാര്യമാകേണ്ട കാരണം വിഘടിതരും വഹാബികളും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. എന്നാല്‍ പൊന്മള ഉസ്താദടക്കം നമ്മുടെ പല ഉസ്താദ്മാരും ചില ഉന്നത പ്രഭാഷകരും ഈ മുടി ശരിയല്ലെന്ന് കണ്ടത്തിയതിനാല്‍ നാം ഇനി അതിന്റെ പ്രചാരകരാകേണ്ടതില്ല. എന്നാല്‍ നമ്മുടെ നാട്ടുകാരുടെ പിന്തുണകൊണ്ടും സുന്നി പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കിയും  പടുത്തുയര്‍ത്തിയ കാരക്കുന്ന് അല്‍ ഫലാഹിന്റെ അമരക്കാരന്‍ ഉസ്താദ് റഷീദ് സ്ഖാഫി ഇപ്പോയും ഈ മുടിയെ ന്യായീകരിക്കുന്നു എന്നത് ഒരു ദുഖ സത്യമാണ് . അല്‍ ഫലാഹിന്റെ വളര്‍ച്ചയും പ്രസസ്തിയും ഉണ്ടാക്കി തന്നത് സഖാഫി ഉസ്താദാണെങ്കിലും  ഈ മുടിയെ ഇപ്പോയും ന്യായീകരിക്കുന്നതില്‍ സുന്നി പ്രവര്‍ത്തക

ര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്. ദീനീ സ്ഥാപനത്തില്‍ പടിപ്പിക്കുന്നതിന്ന് വിപരീതമായ നിലപാട് ഒരിക്കലും ശരിയല്ല പരിശുദ്ധ ദീനിനെ കരുതി  മുടി ന്യായീകരണത്തില്‍ നിന്ന് ഉസ്താദ് പിന്മാറണം. സ്ഥാപനത്തെ സഹായിക്കുന്ന സ്നോഹിക്കുന്ന പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വികാരമാണിത്. വിഘടിത ജല്പനങ്ങള്‍ നമുക്ക് കാര്യമാകേണ്ടതില്ല. ഇത് നമ്മുടെ ഈമാനിനെ ബാധിക്കുന്നതിനാല്‍ ഒട്ടും അഭിമാനക്ഷതം തോനേണ്ടതുമില്ല. കാന്തപുരം ഉസ്താദിനും മറ്റു നമ്മുടെ ഉലമാക്കള്‍ക്കും  അള്ളാഹു ദീനിനു സേവനം ചെയ്യാന്‍ ത്വൊഫീഖ്  നല്‍കട്ടേ.. ആമീന്‍  എന്ന് ഒരു കൂട്ടം സുന്നി പ്രവര്‍ത്തകര്‍ .
-ന്യൂസ് അയച്ചു തന്നത് റാഷിദ് തൃക്കലങ്ങോട്-
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top