പഞ്ചായത്ത് ഉപരോധിച്ച എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് 650 രൂപവീതം പിഴ


കാരക്കുന്ന്: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ഉപരോധിച്ച 156 എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ 650 രൂപ വീതം പിഴ അടയ്ക്കാന്‍ മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ജനാര്‍ദ്ദനന്‍, ജില്ലാപഞ്ചായത്തംഗം വി.എം. ഷൗക്കത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ. അബൂബക്കര്‍, കുട്ട്യാപ്പു, പി. ഗീത, സുലോചന, എം. കാര്‍ത്യായനി, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍. നടരാജന്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് കോടതി പിഴ ചുമത്തിയത്. മജിസ്‌ട്രേറ്റ് ആര്‍. മിനിയുടേതാണ് ഉത്തരവ്. 2011 ഡിസംബര്‍ 15നാണ് പഞ്ചായത്ത് ഓഫീസ് എല്‍.ഡി.എഫ് ഉപരോധിച്ചത്. അഞ്ഞൂറോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. കണ്ടാലറിയാവുന്ന 158 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. 1,01,400 രൂപ പിഴയിനത്തില്‍ കോടതി ഈടാക്കി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top