എളങ്കൂറില്‍ എ.പി-ഇകെ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു.

എളങ്കൂര്‍ :എളങ്കൂരില്‍ അത്താണിക്കലില്‍  ഇരു വിഭാഗം സുന്നികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.എളങ്കൂര്‍ മഞ്ഞപ്പെറ്റ സ്വദേശി തിരുത്തയില്‍ അബൂബക്കര്‍ ഹാജി(62)ആണ് മരിച്ചത്. എളങ്കൂര്‍ കൂവത്തുല്‍ ഇസ്‌ലാം മദ്രസയിലായിരുന്നു സംഘര്‍ഷം. ഇകെ.വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മദ്രസയില്‍ ഇന്നലെ കമ്മിറ്റി,രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു ഇതിനു മുന്നോടിയായി സമസ്തയുടെ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട് എ.പി വിഭാഗവുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

എ.പി വിഭാഗം പ്രവര്‍ത്തകരായ മക്കള്‍ സംഘര്‍ഷത്തിലുള്‍പ്പെട്ടത് കണ്ട് എത്തിയതായിരുന്ന മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന അബുഹാജി.തര്‍ക്കത്തിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്ന അബുഹാജിയേ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണു മരണപ്പെട്ടത്.

എന്നാല്‍ ഇരുംമ്പ് വടികൊണ്ട് തലക്കടിയേറ്റാണ് മരിച്ചതെന്നാണ് മക്കള്‍ മഞ്ചേരി പോലീസില്‍ പരാതിയില്‍ പറയുന്നത്

എന്നാല്‍ ബി.പി കൂടിയത്താണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മ്യുതദേഹത്തില്‍ തലക്കടിയേറ്റതിന്റെ അടയാളമോ രക്തമൊലിച്ചതോ കാണപെട്ടിട്ടില്ലെന്നും പോസ്മാര്‍ട്ടത്തിനു ശേഷമേ മരണകാരണം വെക്തമാകാനാവൂ എന്നും മഞ്ചേരി പോലീസ് അറിയിച്ചു.

മറിയുമ്മയാണ് ഭാര്യ. മക്കള്‍ .മൂസാന്‍ ഹാജി,അസൈനാര്‍,ഷെരീഫ്,ഉമൈബ,റൈഹാന,ബുഷ്റ.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top