അബുഹാജി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്

എളങ്കൂര്‍ അത്താണിക്കലില്‍ സംഘട്ടനത്തിനിടെ എ.പി. വിഭാഗക്കാരനായ തിരുത്തിയില്‍ അബുഹാജി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം മര്‍ദനമേറ്റല്ലെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് അത്താണിക്കല്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ എ.പി - ഇ.കെ. വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം ഉണ്ടായത്. രക്ഷകര്‍ത്താക്കള്‍ക്കായി നടത്തിയ ബോധവത്കരണക്ലാസിന് മുന്നോടിയായി ഇട്ട ഗാനത്തെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയില്‍ മദ്രസയിലേക്ക് ഓടിയെത്തിയ അബുഹാജി കുഴഞ്ഞുവീഴുകയായിരുന്നു. തലയ്ക്ക് അടിയേറ്റാണ് മരിച്ചതെന്ന് എ.പി. വിഭാഗക്കാര്‍ ആരോപിച്ചു. ഇത് രണ്ട് വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.പി. വിഭാഗം സുന്നി പ്രവര്‍ത്തകര്‍ മഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

സംഘര്‍ഷത്തില്‍ ഇരുഭാഗത്ത് നിന്നുമുള്ള ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top