കുടിവെള്ള വിതരണത്തെച്ചൊല്ലി ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ തര്‍ക്കം

തൃക്കലങ്ങോട്:

ലീഗുകാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലീഗ് പഞ്ചായത്ത് സെക്രട്ടറിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെട്ട വാര്‍ഡുകളില്‍ പഞ്ചായത്ത് ടാങ്കറില്‍ വെള്ളമെത്തിച്ചിരുന്നു. എന്നാല്‍ കുടിവെള്ളവിതരണം സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയതായിരുന്നുവെന്നാണ് ലീഗ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനെകുറിച്ച് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ജനാര്‍ദനന്‍, അംഗങ്ങളായ എന്‍.എം. കോയ, കുട്ട്യാപ്പു, നിഷ എന്നിവരാണ് വിഷയം ഉന്നയിച്ചത്.

കുടിവെള്ളവിതരണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് വൈസ് പ്രസിഡന്റ് കെ.കെ. ജനാര്‍ദനന്‍ പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്ന് പ്രസിഡന്റ് പി.കെ. മൈമുന അറിയിച്ചു.

വേനല്‍ക്കാലത്ത് കുടിവെള്ളം വിതരണം ചെയ്തതിന്റെ തുക അനുവദിച്ചത് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് യോഗം ബഹളത്തില്‍ കലാശിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top