എളങ്കൂര്‍ ജി.യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കണം

തൃക്കലങ്ങോട്:

തൃക്കലങ്ങോട്ടെ ഏക ഗവ. യു.പി സ്‌കൂളാണിത്. കൂടാതെ മഞ്ചേരി ഉപജില്ലയിലെ ഏറ്റവുംകൂടുതല്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളും ഇതാണ്. നിലവില്‍ 550-ലേറെ വിദ്യാര്‍ഥികളാണ് ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലായി പഠനം നടത്തുന്നത്. ഇതില്‍ 40 ശതമാനത്തോളം എസ്.സി വിഭാഗത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഏഴാം തരത്തിനുശേഷം ഹൈസ്‌കൂള്‍ പഠനത്തിന് പോകാന്‍ പരിസരപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസപ്പെടുന്നു.

പത്ത് കിലോമീറ്ററിലധികം ദൂരമുള്ള വണ്ടൂരിലെയും മഞ്ചേരിയിലെയും സ്‌കൂളില്‍പോയാണ് പലരും പഠിക്കുന്നത്. ചിലര്‍ കാല്‍നടയായി കിലോമീറ്ററുകളോളം സഞ്ചരിച്ച് ചാരങ്കാവ് ഹൈസ്‌കൂളിലും പോകുന്നു.

2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച സ്‌കൂളുകളുടെ പട്ടികയില്‍ എളങ്കൂര്‍ ഗവ. ജി.യു.പി സ്‌കൂളിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് മതിയായ പിന്തുണ കിട്ടിയില്ലെന്നാണ് ആക്ഷേപം.

പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ മലപ്പുറം ഡി.ഡി.ഇ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പി.ടി.എ പ്രസിഡന്റ് സലാം പറഞ്ഞു.

രണ്ടുതവണ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഹൈസ്‌കൂളാക്കി ഉയര്‍ത്താത്തത് സംബന്ധിച്ച് കഴിഞ്ഞവര്‍ഷം പി.ടി.എ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പുതുതായി ഹൈസ്‌കൂളാക്കി ഉയര്‍ത്തുമ്പോള്‍ ഈ സ്‌കൂളും പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഈവര്‍ഷവും എളങ്കൂര്‍ സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയിട്ടില്ല.

മഞ്ചേരി ഉപജില്ലയിലെ എളങ്കൂര്‍ ജി.യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍ വില്ലേജ് പരിധിയില്‍ പേലേപ്പുറത്താണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top