തൃക്കലങ്ങോട് 32: തൃക്കലങ്ങോട് പഞ്ചായത്തിലെ 21-)0 വാര്‍ഡില്‍ വരുന്ന നവമ്പര്‍26 നാണു ഉപതെരഞ്ഞടുപ്പ് നടക്കുന്നത് . വാര്‍ഡിലെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു വിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉപതെരഞ്ഞടുപ്പ്. ഇരു കക്ഷികളും തുല്ല്യ ശക്തിയുള്ള പഞ്ചായത്തില്‍ വളരെ നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്
എല്‍ .ഡി .എഫ് ന്റെ ഉരുക്കുകോട്ടയായിരുന്ന 21-)0 വാര്‍ഡില്‍ കഴിഞ്ഞ തവണ യു.ഡി.എഫ് ലെ ജയപ്രകാശ് ബാബു വിന്റെ അപ്രതീക്ഷിതമായ വന്‍ വിജയം എല്‍ .ഡി.എഫ് നെ ഞെട്ടിച്ചിരുന്നു
വാര്‍ഡ് തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ഇത്തവണ യു.ഡി.എഫ് ന്റെ സ്ഥാനാര്‍ത്തിയായി കോണ്‍ഗ്രസ്സ് മണ്ടലം കമ്മറ്റി നേതാവുകൂടിയായ സജീവ് കുമാറും എല്‍ .ഡി .എഫ് സ്ഥാനാനാര്‍ഥിയായി ഡോക്ടര്‍ ബാലചന്ദ്രന്‍ മാസ്റ്ററേയും ഉരു മുന്നണികളും പ്രഖ്യാപിച്ചു.