തൃക്കലങ്ങോട്: ഹിന്ദുഐക്യവേദി തൃക്കലങ്ങോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹികനീതി
സമ്മേളനം നടന്നു. സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം
നടത്തി. പി.വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സുധീഷ്,
ഒ.കെ. ശ്രീനിവാസ് എന്നിവര്‍ പ്രസംഗിച്ചു.