കരിക്കാട് ഉത്സവത്തിന് കൊടിയേറി

കരിക്കാട് :  കരിക്കാട് ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് കൊടിയേറി. കലവറനിറയ്ക്കല്‍, ഘോഷയാത്ര എന്നിവയോടെയാണ് ഉത്സവത്തിന് തുടക്കമായത്. കൊടിയേറ്റത്തിന് തന്ത്രിമാരായ പൂന്തോട്ടത്തില്‍ പുടയൂര്‍ പാണ്ഡുരംഗന്‍ നമ്പൂതിരി, വെള്ളാമ്പറമ്പ് നാരായണന്‍ നമ്പൂതിരി, മൊടിപ്പിലാപള്ളി വാസുദേവന്‍ നമ്പൂതിരിപ്പാട്, കിടങ്ങഴി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഞായറാഴ്ച ക്ഷേത്രംതന്ത്രിമാരെ ആദരിക്കല്‍ നടക്കും. തുടര്‍ന്ന് നടക്കുന്നചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അക്ഷരശ്ലോകം, തായമ്പക, ഭക്തിഗാനമേള എന്നിവ നടക്കും. 13ന് തായമ്പക, കഥകളി 14ന് തായമ്പക, കരിക്കാട് കലാസമിതിയുടെ വിവിധ പരിപാടികള്‍, 15ന് വലിയ വിളക്ക് കേളി, 16ന് ഗ്രാമോത്സവം, മഞ്ചേരി ഹരിദാസിനെ ആദരിക്കല്‍, പള്ളിവേട്ട എഴുന്നള്ളിപ്പ്, പാണ്ടിമേളം 17ന് തൈപ്പൂയം ആറാട്ട്, കേളി, പ്രസാദ ഊട്ട് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top