കാരക്കുന്ന്: ശക്തമായ കാറ്റിലും മഴയിലും കാരക്കുന്ന് മേഖലയില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. മരം വീണ് വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീണ് വൈദ്യുതിക്കമ്പികള്‍ പൊട്ടി. മരങ്ങള്‍ വീണ് റോഡുകളില്‍ ഗതാഗതം മുടങ്ങി.ആമയൂര്റോഡ്‍ തച്ചുണ്ണി റോഡില്‍ വലിയ ചീനി മരം റോഡിലേക്ക് കടപുഴകിവീണു. ഇന്ന് വൈകുന്നേരം 5 മണിക്കയിരുന്നു ശക്തമായ കാറ്റും തുടര്ന്ന് മഴയു ഉണ്ടായത് .10 മിനിേറ്റാളം മാത്രമേ ഉണ്ടായതൊള്ളു.
വലിയ പറമ്പ്, തച്ചുണ്ണി,ചെറുപള്ളി,ആമയൂര് റോഡ്.. തുടങ്ങിയ പ്രദേശങ്ങളില് നിരവധി മരങ്ങള്,തെങ്ങ്,.. കടപുഴകി.ആളപായം റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാരക്കുന്നി ല്‍ ശക്തമായ കാറ്റും മഴയും: ലക്ഷങ്ങളുടെ നാശനഷ്ടം
July 17, 2014