തിരുവോണാശംസകള്‍

തിരുവോണാശംസകള്‍ !!

മനുഷ്യവര്‍ഗത്തെ ഒന്നായിക്കണ്ട മഹാബലി തമ്പുരാന്റെ സമത്വസുന്ദര രാജ്യഭരണത്തെ അനുസ്മരിച്ച് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണ നാളിതാ വന്നെത്തി. വറുതികള്‍ക്കും ആവലാതികള്‍ക്കും വിടചൊല്ലി കൊയ്തുല്‍സവത്തിന്റെ ആരവങ്ങളില്‍ എങ്ങും ആഘോഷത്തിമിര്‍പ്പുകള്‍ മാത്രം. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്‌ ! പോയകാലത്തെ സമ്പല്‍സമൃദ്ധി നിറഞ്ഞ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക്. ഐശ്വര്യത്തിന്റേയും നിറപുത്തരിയുടേയും ചൂരും ചൂടും നിറഞ്ഞ, പൂക്കളുടെ വസന്തം തീര്‍ക്കുന്ന ഈ പൊന്നോണ നാളില്‍ എല്ലാ മലയാളികള്‍ക്കും കാരക്കുന്ന് ന്യൂസിന്റെ  ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!

Tags
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top