പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസ്സിനു നൽകാൻ ലീഗ് തീരുമാനിച്ചു.

ത്രിക്കലങ്ങോട്: ത്രിക്കലങ്ങോട് പഞ്ചായത്ത്  പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസ്സിനു നൽകാൻ ലീഗ് തീരുമാനിച്ചു.
നേരത്തെ കോണ്‍ഗ്രസ്സിനു ഒരു വര്ഷത്തെ പ്രസിഡന്റ് പദവി നൽകാമെന്ന് പാർട്ടി ഭാരവാഹികൾ തമ്മിൽ  ദാരണയുണ്ടായിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസ്സ് അവകാശപ്പെടുന്നത് എന്നാൽ അത് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നില്ലെന്നും ലീഗ് അറിയിച്ചതിനെ തുടർന്നാണ് പഞ്ചായത്തിൽ ലീഗിനുള്ള പിന്തുണ കോണ്‍ഗ്രസ്സ് പിൻവലിച്ചത്.
ഇതേ തുടർന്ന് ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിൽ വെച്ചു മുസ്ലിം ലീഗ് മണ്ടലം പഞ്ചായത്ത് ഭാരവാഹികൾ  ചർച്ച നടത്തുകയും കോണ്‍ഗ്രസ്സിനെ പിണക്കി മുന്നണി ബന്ധം തകർക്കരുതെന്നും യു.ഡി.എഫ് സംവിധാനം  നിലനിർത്തി പ്രസിഡന്റ് പദവി കോണ്‍ഗ്രസ്സിനു നൽകണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി    ഭാരവഹികളോട് നിർദേശിച്ചു .

ഇതേ തുടർന്നു ഇന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമറ്റിയിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ കോണ്‍ഗ്രസ്സിനു  പ്രസിഡന്റ് സ്ഥാനം കൊടുക്കരുതെന്ന് പറഞ്ഞു പ്രകോപിതരായി വന്നു.കുഞ്ഞാലിക്കുട്ടി സാഹിബിനെ  തെറ്റിധരിപ്പിച്ചു തീരുമാനംഎടുപ്പിചതാവാംഎന്ന് നീലങ്ങോട് ഭാഗത്തുള്ള ലീഗ് ഭാരവാഹികൾ സംശയം പ്രകടിപ്പിച്ചു.
എന്നാൽ പാര്ട്ടി തിരുമാനം എല്ലാവരും മാനിക്കണമെന്നും എല്ലാ പ്രവർത്തകരും സംയമനം പാലിക്കണെമെന്നും പഞ്ചായത്ത് ലീഗ് ഭാരവാഹികൾ പ്രവർത്തകരോട് അഭ്യാർത്തിച്ചു.
കോണ്ഗ്രസ്സിന്റെ നാലാം വാര്ഡ് മെമ്പർ അജിത നന്നാട്ട് പുറത്ത് ആയിരിക്കും ഇനി പുതിയ പഞ്ചായത്ത് പ്രസിഡന്റ്

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top