തൃക്കലങ്ങോട് : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ട്ടീച്ചർ രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി. രാഘവന് കൈമാറി. വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ പി. ലുഖ്മാനും രാജിക്കത്ത് സമര്‍പ്പിച്ചു.
പ്രസിഡന്റ് പദവി കോണ്‍ഗ്രസ്സിനുനല്‍കാനുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും രാജി. പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെടുന്നതുവരെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ചുമതല.
മുസ്ലിംലീഗിലെ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് പ്രസിഡന്റ് രാജിവെക്കുന്നതു സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീണ്ടുപോയത് കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ കര്‍ശനനിര്‍ദേശം മാനിച്ച് പ്രസിഡന്റ് പദവി ഒഴിയുകയായിരുന്നു.
പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്ക് കഴിഞ്ഞദിവസം തുടക്കമിട്ടശേഷമാണ് പ്രസിഡന്റ് രാജിക്കത്ത് കൈമാറിയത്.
കോണ്‍ഗ്രസ്സിലെ എന്‍. അജിത പ്രസിഡന്റും മുസ്ലിംലീഗിലെ എലമ്പ്ര ബാപ്പുട്ടി വൈസ് പ്രസിഡന്റുമാകാനാണ് സാധ്യത. രണ്ടു സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പഞ്ചായത്തിലെ സംമ്പൂർണ കുടിവെള്ള പദ്ധധി,സ്മാർട്ട് ക്ലാസ്സ് റൂം,പരിരക്ഷ, ആശ്രയ,പ്രതീക്ഷാലയ തുടങ്ങിയ പദ്ധതികളും നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടത്തിയതിയ ശേഷമാണ് ട്ടീച്ചർ സ്ഥാനമൊഴിയുന്നത് .
യു.ഡി.എഫ്. ഇനി ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്ന് നേതാക്കളായ സുധാകരാൻ, ഇ.ടി മോയിൻകുട്ടി സി.നാരായണൻ.. തുടങ്ങിയ നേതാക്കൻമാർ അറിയിച്ചു.
പി.കെ. മൈമൂന ട്ടീച്ചർ രാജിവെച്ചു
February 06, 2015