കാരക്കുന്ന് :തച്ചുണ്ണിയിലെ എം.ബി.എച്ച് മില്ലിൽ ഉള്ള ഫർണിച്ചർ ഷെഡിനു തീപിടിച്ചു. ഫർണിച്ചറുകൾ ,മറ്റു സാമഗ്രികൾ പൂർണമായും കത്തി നശിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
രാത്രി 11.30 ഓടെയാണ് നാട്ടുക്കാർ തീ പടരുന്നത് ശ്രദ്ദയിൽപെട്ടത്.
ഷോട്ട് സർക്ക്യൂട്ടാവാം കാരണമെന്നാണ് പ്രാധമിക നിഗമനം.
മലപ്പുറം ഫയർ സ്റ്റേഷനിലെ 3 യൂണിറ്റ് വാഹനവും, നാട്ടുക്കാരും, പോലീസുകാരും കൂടി രാത്രി 1.30 ഓടെയാണ് തീ അണച്ചത് .