കാരക്കുന്ന്ഃ ആമയൂര്‍ റോഡ് ചെറുപള്ളി റോഡിനോട് ചേര്‍ന്ന കാര്‍ത്യായനിയുടെ വീട്ടില്‍ വലക്കകത്ത് കുരുങ്ങി രക്ഷപ്പെടാനാകാതെ വീട്ടുകാരെയാകെ പരിഭ്രാന്തിയിലാഴ്ത്തിയ ചേരയെ അല്പനേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ കാരക്കുന്ന് ആമയൂര്‍റോഡിലെ മണിയേട്ടനും കൃഷ്ണേട്ടനും ചേര്‍ന്ന് രക്ഷപ്പെടുത്തി.
പൂര്‍ണമായും വലമുറികിയതിനാല്‍ ചേരയെ അടക്കി നിര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ പരിസരപ്രദേശത്തെ യുവാക്കളും സഹായത്തിനെത്തി.5 അടിയോളം നീളമുള്ള വലിയ ചേരയെയാണ് ശ്രമകരമായി യാതൊരു പോറലുമേല്‍പ്പികാതെ രക്ഷപ്പെടുത്തി സ്വൈര്യവിഹാരത്തിനയച്ചത്.
-Karakunnu news-