സ്കൂള്‍ കുട്ടികള്‍ക്കായി ന്യൂസ് ചാനല്‍

കാരക്കുന്ന്: പുലത്ത് GLP സ്കൂളില്‍ എല്ലാ ക്ലാസ്മുറികളും ഹൈടെക് ആക്കുന്നതിന്‍റെ ഭാഗമായി അതിന്‍റെ സാധ്യത കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ സ്വന്തമായൊരു ന്യൂസ് ചാനല്‍ ആരംഭിച്ചു.ഒരു ന്യൂസ് സ്റ്റുഡിയോക്ക് വേണ്ട മൂന്നോ നാലോ ക്യാമറയും കംമ്പ്യൂട്ടറുകളും റീഡിങ് ടേബിളും ഇല്ലാതെ തന്നെ വളരെ ലളിതമായി ഒരു മൈകും ഒരു ആര്‍ഡ്രോയ്ഡ് മൊബൈല്‍ഫോണും ഉപയോഗിച്ചാണ് കൃത്യമായി ഒരു സാധാരണ ന്യൂസ് ചാനലിന്‍റെ അന്തരീക്ഷം സ്കൂളിലെ ക്ലാസ്മുറികളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒരു മാസം വിദ്യാലയത്തില്‍ നടക്കുന്ന പ്രധാന പരിപാടികളാണ് ന്യൂസിലൂടെ കുട്ടികളിലേക്കെത്തിക്കുന്നത്. ന്യൂസ് കുട്ടികള്‍ എഴുതി തയ്യാറാക്കുകയും കുട്ടികള്‍ തന്നെ വായിക്കുകയുമാണ് ചെയ്യുന്നത്.ന്യൂസിന് പുറമേ ഓരോ ദിനാചരണവും അത് പോലെ കുട്ടികളുടെ മികവാര്‍ന്ന പരിപാടികളും ചാനലില്‍  ഉള്‍പ്പെടുത്തുന്നു.
കുട്ടികളുടെ പരിപാടിക്ക് പുറമേ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രഥാനപ്പെട്ട വിദ്യാലയവുമായി ബന്ധപ്പെട്ട പരിപാടികളും വീഡിയോ സഹിതം ഉള്‍പ്പെടുത്താറുണ്ട്. ഈ ഒരു മിനി ചാനലിലൂടെ കുട്ടികള്‍ക്ക് ഒരു ചാനല്‍ പ്രക്ഷേപണത്തിന്‍റെ ബാലപാഠങ്ങളുള്‍ക്കൊള്ളാനും .മീഡിയയുടെ പ്രാധാന്യം മനസ്സിലാക്കാനും കഴിയുന്നു എന്നതാണ് ശ്രദ്ധേയം.
മികവാര്‍ന്ന ക്ലാസ് പ്രവര്‍ത്തനങ്ങള്‍ ചാനലിലൂടെ പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ എല്ലാ ക്ലാസ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ മികവുറ്റതാക്കാന്‍ കുട്ടികള്‍ സ്വയം മുന്‍കൈയ്യെടുത്ത് അധ്യാപകരുടെയും അനധ്യാപകരുടെയും സഹായം തേടുന്നു.പ്രത്യേകമായി സജ്ജീകരിച്ച ഒരുമുറിയുടെ ആവശ്യം പോലും ഇല്ലാതെ കുറഞ്ഞ സാമ്പത്തികത്തോട് കൂടി ഒരു ചാനല്‍ വിദ്യാലയത്തിന് സ്വന്തമായി ആരംഭിക്കാമെന്ന് പുലത്ത് GLP സ്കൂള്‍ തെളിയിച്ചിരിക്കുന്നു.മഞ്ചേരി ഉപജില്ലയില്‍ ഒരുപക്ഷെ മലപ്പുറം ജില്ലയില്‍ തന്നെ ആദ്യമായിട്ടായിരിക്കാം ആദ്യമായി ഒരു മിനി ന്യൂസ് ചാനലിന് ആരംഭം കുറിക്കുന്നത്. സ്കൂളിലെ ന്യൂസ് ചാനല്‍ രക്ഷിതാക്കളിലേക്കും നാട്ടുകാരിലേക്കും എത്തിക്കാന്‍
വിദ്യാലയത്തിലെ രക്ഷിതാക്കളുടെ വാട്സപ്പ് ഗ്രൂപ്പും അധ്യാപക സംഘടനകളുടെ വാര്‍ട്ട്സപ്പ്ഗ്രൂപ്പും ഫെയ്സ്ബുക്ക് എന്നിവ ഉപയോഗപ്പെടുത്തുന്നു.സ്കൂള്‍ പ്രധാനധ്യാപകന്‍ ശ്രീ കുഞ്ഞന്‍ മാസ്റ്ററുടെയും പി.ടി.എ ഭാരവാഹികളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോട് കൂടി വിദ്യാലയത്തിലെ അധ്യാപകനായ ശബരീഷ് .കെ.കാരക്കുന്നാണ്. GLPS PULATH NEWS TV എന്നമിനി ചാനല്‍ കുട്ടികള്‍ക്കായി സമര്‍പ്പിച്ചത് ഷൂട്ടിംഗ് EDITING സംപ്രേഷണം എന്നിവ സ്വന്തം ഫോണിലൂടെ ശബരീഷ് .കെ. കാരക്കുന്ന് നടപ്പിലാക്കുന്നു.അക്കാദമിക നിലവാരം ഇതിലൂടെ കൂടുതല്‍ സാധ്യമാക്കാമെന്ന് വിദ്യാലയം തെളിയിച്ച്കൊണ്ടിരിക്കുന്നു..
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  https://youtu.be/ZKPOueFAZ2g
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top