മഞ്ചേരി ലോക്ഡൌണിൽ അടച്ചിട്ടതിന് പിന്നാലെ കോവിഡ് വ്യാപനത്തെ തടയാൻ കണ്ടെയ്ന്മെന്റ് സോണായതിനാൽ വീണ്ടും നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായ മഞ്ചേരിയിലെ വ്യാപാരികൾക്ക് കെട്ടിട വാടക ഇളവ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു.യൂണിറ്റിന്റെ വകയായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാധ്യമ പ്രവർത്തകർക്കും സുരക്ഷ കിറ്റ് നൽകി.പ്രസിഡന്റ് എം.പി.എ ഹമീദ് കുരിക്കൾ അധ്യക്ഷത വഹിച്ചു.ചമയം സക്കീർ ഉദ്ഘാടനം ചെയ്തു.മുജീബ് രാജധാനി,സഹീർ കോർമ്മത്ത് , ഷരീഫ് ചേലാസ്,അൽത്താഫ്,ഒ.ആലിക്കുട്ടി,ഫൈസൽ ചേലാടത്ത് ,സാലി മേലാക്കം എന്നിവർ പ്രസംഗിച്ചു.