തൃക്കലങ്ങോട് നായരങ്ങാടി: ആമയൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ നായരങ്ങാടി സൊസൈറ്റിയിൽ പാൽ അളക്കുന്ന കർഷകർക്ക് ബോണസ് വിതരണവും ധനസഹായവും വിതരണം ചെയ്തു . അഡ്വക്കേറ്റ് യു എ : ലത്തീഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ് മുഹമ്മദ് , വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു, മെമ്പർമാരായ സീന രാജൻ, സിമിലി കാരയിൽ , വാർഡ് വികസന സമിതി കൺവീനർ മജീദ് പാലക്കൽ , എൻ പി മുഹമ്മദ് , മിൽമ സെക്രട്ടറി അബ്ദുറഹ്മാൻ , സജിൻ പ്രാകുന്ന് തുടങ്ങിയവർ പങ്കെടുത്തു . എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് ലഭിച്ച കർഷകരുടെ മക്കളെ ആദരിച്ചു*