മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
April 05, 2023
0
കാരക്കുന്ന് : വീട് പെർമിറ്റ്, അപേക്ഷ ഫീസുകൾ, കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എലംബ്ര മുഹമ്മദ് ബാപ്പുട്ടി ഉൽഘടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹസ്കർ ആമയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രറട്ടറി എൻ പി മുഹമ്മദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൈജൽ ആമയൂർ,നഷീദ് തൊട്ടുപോയിൽ ,എൻ പി ജലാൽ ,സി പി ആലിക്കുട്ടി,ശറഫുദ്ധീൻ കാരകുന്ന്,ഫിറോസ് പള്ളിപ്പടി,അഫീഫ് ഷാപ്പിൻകുന്നു,ഫൈസൽ മരത്താണി,ജാഫർ കാരകുന്ന്,മുർഷിദ് ജാൻ,ഷംസു പള്ളിപ്പടി പ്രസംഗിച്ചു.