കാരക്കുന്ന്: ഈ വർഷത്തെ സമസ്ത പൊതുപരീക്ഷയിൽ ജാമിഅ ഇസ്‌ലാമിയ സെക്കണ്ടറി മദ്റസക്ക് ഉന്നത നേട്ടം.അഞ്ച്,ഏഴ്, പത്ത് ക്ലാസുകളിലായി പരീക്ഷക്കിരുന്ന മുഴുവൻ വിദ്യാർഥികളും(100 % ) വിജയിച്ചു.
എല്ലാ വിഷയത്തിലും 97 നും മുകളിലും മാർക്ക് വാങ്ങി 8 പേർ ടോപ് പ്ലസിന് അർഹരായി.18 പേർ ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കി.കൂടാതെ 6 പേർ ഫസ്റ്റ് ക്ലാസ് ,8പേർ സെക്കന്റ് ക്ലാസ്,12 പേർ തേഡ് ക്ലാസ് നേടിയാണ് ഈ വർഷത്തെ വിജയക്കൊയ്ത്ത്.
മദ്റസാ - സ്കൂൾ പഠനം ഒരേ കാംപസിൽ നൽകി വരുന്ന ജാമിഅ ഇസ് ലാമിയ അക്കാദമിക് രംഗത്തും പാഠ്യേതര രംഗത്തും മികച്ച പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ്. വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം നടത്തുന്ന പഠന പരിശീലന പരിപാടികൾ മികച്ച റിസൽട്ട് ലക്ഷ്യമിടുന്നു.
പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, പ്രാപ്തരാക്കിയ ഉസ്താദുമാർ,രക്ഷിതാക്കൾ എന്നിവരെ ജാമിഅ ഇസ് ലാമിയ മാനേജിംഗ് കമ്മിറ്റി അഭിനന്ദിച്ചു.