ചെറുപ്പള്ളി : വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരകുന്ന് ഡിവിഷനിലെ ചെറുപ്പള്ളി 4 വാർഡിൽ ആമയൂർ റോഡിൽ സ്റ്റിച്ച് & വേൾഡ് ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എ മുബാറക് ഉദ്ഘടനം ചെയ്തു. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ഷാഹിദമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് മെമ്പർ രഞ്ജിമ ടീച്ചർ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ സിമിലി കാരയിൽ, ബ്ലോക്ക് മെമ്പർ അജിത നന്നാട്ടുപുറത്ത്, എൻ പി മുഹമ്മദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.