സമസ്തയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക : കാരക്കുന്ന് ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ്

0
 കാരക്കുന്ന്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ പദ്ധതി യായ SNEC പ്രചരണം ശക്തിപ്പെടുത്താനും 35ആം വാർഷകമാഘോഷിക്കുന്ന എസ്.കെ എസ്.എസ്.എഫ് ന്റെ സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും കാരക്കുന്ന് എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ കമ്മിറ്റി തീരുമാനിച്ചു.

കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, സമസ്ത പൊതു പരീക്ഷകളിലും, ഉന്നത വിജയം നേടിയവർക്ക് യൂണിറ്റ് തലങ്ങളിൽ  അവാർഡ് നൽകും.

യോഗം സൈനുദ്ധീൻ അൻവരി ഉദ്ഘാടനം ചെയ്തു. യൂസഫ് വാഫി അധ്യക്ഷതയിച്ചു. മേഖല പ്രതിനിധി  ഇർഷാദ് അൻവരി പ്രസംഗിച്ചു.
 ക്ലസ്റ്റർ സെക്രട്ടറി റഷാദ് കാരക്കുന്ന് സ്വാഗതവും, ജസീൽ ആനക്കോട്ടുപുറം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top