റിഹാബിലിറ്റേഷൻ സെന്റർ പ്രവേശനോത്സവം സംഘടിപ്പിച്ചു.


തൃക്കലങ്ങോട്:   തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പ്രവേശനോത്സവം  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് NP ഷാഹിദ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
പുതിയ അധ്യയന വർഷത്തേക്കുള്ള കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി  വർണ്ണാഭമായ സ്വീകരണങ്ങൾ നൽകി.
തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
വൈസ് പ്രസിഡണ്ട്‌ ജയപ്രകാശ് ബാബു  അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ NP മുഹമ്മദ്‌,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അൻവർകോയ തങ്ങൾ,ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജുഷ, ഐ സി ഡി എസ് സൂപ്പർവൈസർ മഹീദ,  മെമ്പർമാരായ സിമിലി കാരയിൽ,സീന രാജൻ, സാബിറ,സാബിരി, കൃഷ്ണദാസ്
സെക്രട്ടറി ഷാജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ, GRC കൗൺസിലർ  നബീല എന്നിവർ സംസാരിച്ചു.
ബി.ആർ.സി ടീച്ചർ പി.കെ ശോഭന സ്വാഗതവും  പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ്‌ എളങ്കൂർ നന്ദിയും പറഞ്ഞു.

°°°°°°°°°°°°°°°°°°°°°°°°°°°°°

തൃക്കലങ്ങോട്ടെ വാർത്തകൾക്കും വിശേഷങ്ങൾക്കും *KarakunnuNews WhatsApp ഗ്രൂപ്പിൽ അംഗമാവുക..*

https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top