പാണ്ടിക്കാട് : മഞ്ചേരി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയായി തൃക്കലങ്ങോട് പഞ്ചായത്തിലെ ബിസ്മി കാരക്കുന്നിനെ തിരഞ്ഞെടുത്തു..
മുൻ പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ടും വൈറ്റ് ഗാർഡ് ക്യാപ്റ്റനും കൂടിയായ ബിസ്മി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദിന്റെ മകനാണ്.
തൃക്കലങ്ങോട് പഞ്ചായത്തിൽ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് സ്വാലിഹ് തോട്ടുപൊയിൽ വൈസ് പ്രസിഡണ്ടായും, റോഷൻ തച്ചുണ്ണി ജോയിൻ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
പാണ്ടിക്കാട് ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ എം.എസ്.എഫ് ഭാരവാഹി നവാഫ് റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സമീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഷൈജൽ ആമയൂർ, സജറുദ്ദീൻ മൊയ്തു,സ്വാദിഖ് കൂളമടത്തിൽ,ബാസിത് തുടങ്ങിയവർ സംസാരിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°
*©KarakunnuNews*
°°°°°°°°°°°°°°°°°°°°°°°°°°°°°°
തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും വിശേഷങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l
https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l