കാരക്കുന്ന്: കാരക്കുന്ന് മസ്ദൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നാട്ട്, പാട്ട്, കാട്ട് പരിപാടി നാടിന്റെ ഉത്സവമായി മാറി.
പെരുന്നാൾ പ്രമാണിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു അവാർഡ് ദാനം, സമ്മാന പെരുമഴ നറുക്കെടുപ്പ്, ഗാനമേള, കുട്ടികളുടെ പരിപാടി, മെഹന്ദി മത്സരം തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചത്.
സമാപന പൊതു സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
സീനിയർ സിവിൽ പോലീസ് ഓഫീസർ സി സവാദ്, ജംഷീദ് മഞ്ചേരി തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു .പഞ്ചായത്ത്, ബ്ലോക്ക് മെമ്പർമാർ, സാംസ്കാരിക നേതാക്കന്മാർ,പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment