തൃക്കലങ്ങോട്: തൃക്കലങ്ങോട് 32 മാനവേദൻ യു.പി.സ്കൂളിലെ ഗണിത അദ്ധ്യാപികയായ ലിജിമോൾ .സി.വി. ടീച്ചറാണ് വീട്ടിലും ഗണിതലാബൊരുക്കി ശ്രദ്ധേയയായിരിക്കുന്നത് . മഞ്ചേരി ഉപജില്ലാ ഗണിത ക്ലബ്ബ് സെക്രട്ടറി കൂടിയായ ടീച്ചർ നിരവധി പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ രംഗത്ത് പഠനം രസകരമാക്കാനും, മെച്ചപ്പെടുത്തുന്നതിനുമായി ചെയ്തു കൊണ്ടിരിക്കുന്നത്. 300 ൽ പരം സ്കൂളു കളിൽ പഠനോപകരണ നിർമ്മാണ ശില്പശാല, USS ക്ലാസ്സുകൾ, ഗണിത ക്യാംമ്പുകൾ, പ്രവൃത്തി പരിചയ ശില്പശാലകൾ എന്നിവയ്ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. മാനവേദൻ യു പി സ്കൂളിലും ടീച്ചർ മുൻ കൈ എടുത്ത് ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്കൂളിലും, ക്ലാസ്സിലും, ടീച്ചർക്ക് സ്വന്തമായി ഗണിത ലൈബ്രറി ഉണ്ട്. ഇതിനു പുറമെ പ്രവൃത്തിപരിചയത്തിലും ടീച്ചറുടെ കഴിവ് എടുത്ത് പറയേണ്ട ഒന്നാണ്. ശാസ്ത്ര മേളയിൽ പ്രവൃത്തിപരിചയത്തിൽ മുഴുവൻ ജനങ്ങളിലും കുട്ടികളെ പഠിപ്പിച്ച് ഓവറോൾ ചാമ്പ്യൻ പദവി സ്വന്തമാക്കാറുണ്ട്. സബ് ജില്ലാ ശാസ്ത്ര മേളയിൽ കഴിഞ്ഞ വർഷം ഗണിതത്തിന് ഓവറോൾ ചാമ്പ്യന്മാരായിരുന്നു. അദ്ധ്യാപകർക്കുള്ള തത്സമയ പഠനോപകരണ നിർമ്മാണ മത്സരത്തിൽ സംസ്ഥാനത്ത് പങ്കെടുത്ത വർഷങ്ങളിലെല്ലാം A grade ലഭിച്ചിട്ടുണ്ട്. 5,6,7, ക്ലാസ്സുകളിലെ ഗണിതവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളുടെയും വീഡിയോ തയ്യാറാക്കി ഗണിതം മധുരം എന്ന യു ട്യൂബ് ചാനലിലൂടെ അപ് ലോഡ് ചെയ്തിട്ടുണ്ട്. കേരളത്തിലുടനീളമുള്ള കുട്ടികളും, രക്ഷിതാക്കളും, അദ്ധ്യാപകരും, ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.
കീറാമുട്ടിയായ ഗണിതം എങ്ങിനെ രസകരമാക്കാം എന്ന ചിന്തയാണ് ടീച്ചറെ വീട്ടിലൊരു ഗണിതലാബ് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിച്ചത്. പാട്ടുകളിലൂടെയും, കളികളിലൂടെയും, കുസൃതിക്കണക്കുകളിലൂടെയും ഗണിത പഠനം ടീച്ചർ എളുപ്പ മാക്കുന്നു. മാജിക്ക് സ്ക്വയർ ഡാൻസ്, 15 നും 50 നും ഇടയ്ക്ക് 3 ന്റെ ഏതു ഗുണിതം പറഞ്ഞാലും നൃത്ത ച്ചുവടുകളിലൂടെ നിമിഷങ്ങൾക്കുള്ളിൽ മാന്ത്രീക ചതുരം ഉണ്ടാക്കുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. വീടൊരു വിദ്യാലയം എന്ന കാഴ്ചപ്പാടോടെ വീട്ടിലൊരുക്കിയ ഗണിതലാബും, ഗണിത ലൈബ്രറിയും, പ്രവൃത്തിപരിചയ ലാബും ബ്ലോക്ക് മെമ്പർ ഹസ്കർ ആമയൂർ ഉദ്ഘാടനം നിർവഹിച്ചു.
No comments:
Post a Comment