അധ്യാപികയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ടി. എ മാർച്ച് സംഘടിപ്പിച്ചു.

കാരക്കുന്ന്: പഴേടം എ.എൽ.പി സ്കൂളിലെ  അധ്യാപികയെ  കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച്  കെ.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴേടം എ.എൽ.പി സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
 കഴിഞ്ഞദിവസം
സ്കൂളിലെ  അധ്യാപികയെ  
അകാരണമായി സസ്‌പെന്റ് ചെയ്ത മാനേജറുടെ നടപടി മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തള്ളിക്കളയുകയും അധ്യാപികയോട് സ്കൂളിൽ തിരികെ പ്രവേശിക്കാൻ അവശ്യപെടുകയും ചെയ്തിരുന്നു. ഓഫീസറുടെ ഉത്തരവ് പ്രകാരം സ്കൂളിൽ തിരികെ പ്രവേശിച്ച അധ്യാപികയെ,   സ്കൂളിലെ മറ്റൊരു അധ്യാപിക ശാരീരികമായി ഉപദ്രവിക്കുകയും  ഫോൺ തട്ടിപ്പറിക്കുകയും അപഹരിക്കുകയും ചെയ്തതായാണ് പരാതി.
 ഇതേ തുടർന്നാണ് കെ എസ് ടി എ  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി  ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർകെ ബിനു,  മലപ്പുറം ജില്ലാ സെക്രട്ടറി ടി രത്നാകരൻ, തൃക്കലങ്ങോട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ എം കോയ മാസ്റ്റർ, കുട്ട്യാപ്പു ആമയൂർ എന്നിവർ സംസാരിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top