നിലമ്പൂർ,വണ്ടൂർ റോഡുകളിലെ യാത്ര പ്രയാസങ്ങൾ പരിഹരിക്കുക : ഡി.വൈ.എഫ്.ഐ

തൃക്കലങ്ങോട് : തൃക്കലങ്ങോട്  ഗ്രാമ  പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട രണ്ട് റോഡുകളായ    നിലമ്പൂർ,  വണ്ടൂർ റോഡിന്റെ ഇരുവശങ്ങളിലായി യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള വെള്ളക്കെട്ട്, റോഡിന്റെ എടജ് ഭാഗത്തുള്ള  ഗർത്തങ്ങൾ, കാട്, ചളി    കാൽനടയാത്രക്കാർക്കു ള്ള  പ്രയാസങ്ങൾ തുടങ്ങിയവയ്ക്ക്  പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃക്കലങ്ങോട് മേഖല ഡിവൈഎഫ്ഐ PWD ഓഫീസുകളിൽ   നിവേദനം നൽകി.
 നിലമ്പൂർ റോഡിലെ  ചെരണി മുതൽ ചീനിക്കൽ വരെയും വണ്ടൂർ റോഡിലെ കാരക്കുന്ന് മുതൽ പാണ്ടിയാട് വരെയുമുള്ള മഴക്കാല സമയത്തെ  ഗതാഗത  പ്രയാസങ്ങളുടെ ഫോട്ടോ സഹിതം മാണ്  PWD ഇരുവിഭാഗം ഓഫീസുകളിലെയും   ഓഫീസർമാർക്ക് നിവേദനം നൽകിയത്.
DYFI തൃക്കലങ്ങോട് മേഖലാ സെക്രട്ടറി ശരത് സുന്ദർ,വൈസ് പ്രസിഡണ്ട് നിഷാദ്.പി,  സെക്രട്ടറിയേറ്റംഗം റാഷിദ്.കെ. കമ്മിറ്റി അംഗം സുധീഷ് എന്നിവർ പങ്കെടുത്തു.  പുതിയ ടെൻഡർ  നടപടികൾ പൂർത്തിയായാൽ ഉടനെ പരിഹാരം കാണുമെന്നും   ഉദ്യോഗസ്ഥർ അറിയിച്ചു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top