പാലക്കാട്-കോഴിക്കോട് ഹൈവേ : ഭൂവുടമകൾ ഡെപ്യൂട്ടി കളക്ടറെ ഉപരോധിച്ചു, സമരം ശക്തമാക്കും.



മഞ്ചേരി : പാലക്കാട്‌-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കായി ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് വാഗ്‌ദാനംചെയ്ത നഷ്‌ടപരിഹാരം നിശ്ചയിക്കാതെ വഞ്ചിച്ചതായി ആരോപിച്ച് ഭൂവുടമകൾ സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ  തുടങ്ങിയവരോടൊപ്പം   കാരക്കുന്ന്, എളങ്കൂർ  വില്ലേജ് ഉൾപ്പെടെ  മറ്റും വില്ലേജുകളിൽനിന്നെത്തിയ  നൂറോളം പേർ   കച്ചേരിപ്പടിയിലെ ഭൂമിയേറ്റടുക്കൽ ഓഫീസിലെത്തി ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിനെ ഉപരോധിച്ചത്. 
മുദ്രാവാക്യംമുഴക്കി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ കയറിയ   പ്രതിഷേധക്കാർ മതിയായ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടുപോകില്ലെന്ന് വിളിച്ചുപറഞ്ഞു.
ഭൂമിക്ക് അടിസ്ഥാനവില കണക്കാക്കി ഡെപ്യൂട്ടി കളക്ടർ തയ്യാറാക്കിയ ബേസിക് വാല്യൂ രജിസ്റ്റർ (ബി.വി.ആർ.) അംഗീകരിക്കില്ലെന്നും ഇതു പിൻവലിച്ച് നിലവിലെ  മാർക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭൂമിയുടെ വിലനിശ്ചയിച്ച് ഉത്തരവിറങ്ങിയതിനാൽ ഇനി വില പുനർനിർണയം 
സാധ്യമല്ലെന്ന് ഡെപ്യൂട്ടി കളക്ടർ ഇവരെ അറിയിച്ചു.  ഏറ്റെടുക്കുന്ന ഭൂമിക്ക് സമാനമായ ഭൂമിയുടെ ആധാരങ്ങൾ കണ്ടെത്തി ഇതിൽ ഏറ്റവും കൂടുതൽ വില കാണിച്ച ആധാരങ്ങളുടെ ശരാശരിവിലയാണ് നിശ്ചയിക്കുന്നതെന്നും, ഇതിൽ പരാതിയുള്ളവർക്ക് ജില്ലാ കലക്ടറേയോ കോടതിയെ യോ സമീപിക്കാം എന്നും ഡെപ്യൂട്ടറി കളക്ടർ പറഞ്ഞു. എന്നിട്ടും വിട്ടുപോകാതിരുന്ന പ്രതിഷേധക്കാരെ മഞ്ചേരി പോലീസ് ഓഫീസർ മാരുടെ നേതൃത്വത്തിൽ സമരക്കാരെ അനുനയിപ്പിച്ച് പുറത്തിറക്കി. ഭൂമി വില നിർണയത്തിൽ മലപ്പുറം ജില്ലയോട് അവഗണന കാണിച്ചെന്നും  നേരത്തെ പറഞ്ഞ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലന്നും ഇരകൾ പറഞ്ഞു.
ഓഫീസിനുപുറത്ത് ഏറെനേരം കൂട്ടംകൂടിനിന്ന ഇവർ അടിസ്ഥാനവില പുനർനിർണയിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരം  തുടരുമെന്നറിയിച്ച് പിരിഞ്ഞുപോയി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top