ഗ്രീൻഫീൽഡ് പാത: വില കണക്കാക്കിയതിൽ വഞ്ചനയെന്ന് ഭൂ ഉടമകൾ

മഞ്ചേരി: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ​ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​ക്ക് സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​വ​രെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് വില നിർണയത്തിൽ ഉണ്ടായിരിക്കുന്നതെന്നും  ഇതിനെതിരെ സമരം ആരംഭിക്കുമെന്നും  ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ കണക്കാക്കിയ വിലക്ക് ആരും ഭൂമി വിട്ടു നൽകില്ല പദ്ധതിയുമായി സഹകരിക്കുകയുമില്ല
അതത് വില്ലേജുകളിലെ യഥാർത്ഥ  മാർക്കറ്റ് വില അടിസ്ഥാനവിലയായി കണക്കാക്കി  ബജറ്റ്  വേരിയൻസ് റിപ്പോർട്ട് തിരുത്തണമെന്നും  ആവശ്യപ്പെട്ടു.
 ജില്ലയിലെ സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഭൂഉടമകളെ  വഞ്ചിക്കുകയായിരുന്നു എന്നും ആക്ഷൻ കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ  സി വാസുദേവൻ, ജില്ലാ ചെയർമാൻ അവറാൻക്കുട്ടി  ചെറിയപറമ്പ് എന്നിവർ പറഞ്ഞു
 സ്ഥലം വിട്ടുനിൽക്കുന്നവർക്ക് പൊന്നും വില നൽകുമെന്നും ദേശീയപാത 66ന് സമാനമായ വില ലഭിക്കുമെന്ന് പറഞ്ഞു മോഹിപ്പിച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും എം.​എ​ൽ.​എ​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ ഡെപ്യൂട്ടി കലക്ടർ പറഞ്ഞിരുന്നത്  വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി അടിസ്ഥാനത്തിൽ മൂന്നുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത സമാന ഭൂമികളുടെ  പരമാവധി വിലയുള്ള ആധാരങ്ങൾ അടിസ്ഥാനമാക്കി അതിന്റെ ശരാശരി  തുക അടിസ്ഥാന വിലയായി കണക്കാക്കുമെന്നായിരുന്നു. 
 പരമാവധി വിലഭിച്ചുള്ള ആധാരങ്ങൾ  ലഭ്യമാക്കിയാൽ അത് പരിഗണിക്കാമെന്നും ഡെപ്യൂട്ടർ കലക്ടർ ഉറപ്പു നൽകിയിരുന്നു.

 എന്നാൽ ഇപ്പോൾ അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണ്.
4100 കൈ​വ​ശ​ക്കാ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഇതിൽ 30 ൽ താഴെ ഭുഉടമകൾക്ക് മാത്രമാണ് സർക്കാർ പ്ര​ഖ്യാ​പി​ച്ച 4,92,057 രൂ​പ നി​ര​ക്കി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കുകയൊള്ളു. ഒരേ പദ്ധതിയായ ഈ പദ്ധതിക്ക്  മലപ്പുറം കോഴിക്കോട് ജില്ലയിൽ ഭൂമി വില കണക്കാക്കിയതിൽ വലിയ അന്തരമുണ്ടെന്നും ആക്ഷൻ കൗൺസിൽ നേതാക്കൾ ഓർമിപ്പിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top