കാരക്കുന്ന്: തൃക്കലങ്ങോട് പഞ്ചായത്ത് എം.എസ്. എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസ്കർ ആമയൂരിനുള്ള സ്വീകരണവും നടന്നു.
കാരക്കുന്ന് ആമയൂർറോഡിൽ നടന്ന സംഗമം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് എം. എസ്. എഫ് പ്രസിഡൻ്റ് സിദ്ധീഖ് കുരിക്കളുടെ അധ്യക്ഷത വഹിച്ചു. എലമ്പ്ര ബാപ്പുട്ടി, NP മുഹമ്മദ്, EA സലാം, S അബ്ദുസ്സലാം , സൈജൽ ആമയൂർ, NP മുഹമ്മദ് ബിസ്മി തുടങ്ങിയവർ പ്രസംഗിച്ചു ദളിത് ലീഗ്, KMCC, STU, msf ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു. അജ്നാസ് ഫൈസി സ്വാഗതവും ദിൽബർ ജമാൻ നന്ദിയും പറഞ്ഞു.