അംഗനവാടി വർക്കേഴ്സ് ലിസ്റ്റിൽ ക്രമക്കേട് :പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ICDS അംഗനവാടി വർക്കേഴ്സ് 
നിയമന ലിസ്റ്റിൽ അർഹരായ വനിതകളെ ഒഴിവാക്കി ക്രമക്കേടുകൾ വരുത്തിയ  നടപടി പരിഹരിക്കണം എന്നാവശ്യപ്പെട്ട് തൃക്കലങ്ങോട് ശിശു വികസന പദ്ധതി ഓഫീസിനു മുൻപിൽ സി.പി.ഐ.എം,ജനാധിപത്യ മഹിളാ അസോയിഷൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
CPIM മഞ്ചേരി ഏരിയ സെക്രട്ടറി പി.കെ മുബഷിർ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ഹരിദാസൻ മാസ്റ്റർ, എം.ജസീർ കുരിക്കൾ, കെ.പി.മധു,എൻ.ടി. ഹരിദാസൻ,കെ.കെ. വിമല,പി.പി.ഫാത്തിമ,കെ.കുട്ട്യാപ്പു, കെ.സുബ്രമണ്യൻ, പി.ഗീത,കെ.കെ ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top