പത്തിരിയാൽ കുളത്തിൽ ആറു വയസ്സുകാരി മുങ്ങി മരിച്ചു

പത്തിരിയാല്‍ : പത്തിരിയാല്‍ വലിയ കുളത്തിൽ ഇന്നലെ ആറു വയസ്സുകാരി മുങ്ങിമരിച്ചു.
തിരുവാലി എ.എം.എൽ. പി സ്കൂളിലെ ഒന്നാംതരം വിദ്യാർഥിനിയും 
മുട്ടിത്തലയിലെ വലിയ പീടിയേക്കൽ അബ്ദുല്ലത്തീഫിന്റെ മകളുമായ ലിയാന ലത്തീഫ് ആണ് മരിച്ചത്.

 ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടടുത്താണ് സംഭവം.
പിതാവ് മറ്റു കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ കരയിലുരുത്തിയ ലിയാനയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
തുടർന്ന് പരിസരവും കുളവും  മറ്റും തിരച്ചിൽ നടത്തുന്നതിനിടയിലാണ് കുളത്തിൽ നിന്ന് കുട്ടിയെ കണ്ടെത്താനായത്.
 കരക്ക് എടുത്ത് മഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം 
 ഇന്ന് പത്തിരിയാൽ വലിയ ജുമാഅത്ത് മസ്ജിദിൽ കബറടക്കും.
ഉമ്മ : ജാസിറ മാളിയേക്കൽ, സഹോദരങ്ങൾ: സൽമാൻ,ഫഹദ് ഫാരിസ്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top