ഗ്രീൻഫീൽഡ് ഹൈവേ : ഇരകളുടെ പ്രതിഷേധം ആളിക്കത്തി.

മലപ്പുറം : കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക്  നഷ്ടപരിഹാരം നിർണയിച്ചതിലെ അനീതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കലക്ടറേറ്റ് ധർണ്ണ  സംഘടിപ്പിച്ചു.ധർണ എംപി  അബ്ദുസമദ് സമദാനി എം.പി  ഉദ്ഘാടനം ചെയ്തു.
ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയോട് കടുത്ത അവഗണന നേരിടുന്നുണ്ടെന്നും, ഇരകളുടെ അവകാശങ്ങൾ നിഷേധിക്കുന്നത്  അവസാനിപ്പിക്കണമെന്നും സമദാനി എം.പി പറഞ്ഞു.
 ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന  
 തൃക്കലങ്ങോട് പഞ്ചായത്തിൽ നിന്നും  നിരവധി പേരാണ് ധർണ സമരത്തിന് മലപ്പുറത്ത് എത്തിയത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന്  ഇരകളാണ് മലപ്പുറം  കലക്ടറേറ്റിനു മുന്നിൽ  ഉപരോധസമരം നടത്തിയാണ്  സമരപ്പന്തലിൽ ധർണ്ണ  സംഘടിപ്പിച്ചത്.
 മഞ്ചേരി എം.എൽ.എ യു.എ ലത്തീഫ്. പി കെ ബഷീർ എം.എൽ.എ തുടങ്ങിയ നേതാക്കന്മാരും സംയുക്ത സമര സമിതി  നേതാക്കന്മാരും സംസാരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top