ശ്രീകൃഷ്ണ ശോഭയിൽ നാടെങ്ങും ഉണ്ണിക്കണ്ണന്മാർ

കാരക്കുന്ന് : ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് നാടെങ്ങും ശോഭ യാത്ര സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും, രാധികമാരും ശോഭയാത്രകൾ വർണ്ണാഭമാക്കി.
കാരകുന്ന് കരിങ്കാളികാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭ യാത്ര 34 വഴി മണ്ണുംതല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശോഭ യാത്രയുമായി സംഘമിച്ച് കാരകുന്നിലെത്തി ക്ഷേത്രത്തിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് പ്രസാദ വിതരണത്തോടെ സമാപിച്ചു.
 ക്ഷേത്ര പ്രസിഡണ്ട് ശ്രീധരൻ നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സുധീഷ് മേനോൻ, വിനൂപ്, സുകേഷ് എടക്കാട്, പ്രദീപ് കാരോത്ത്, സുഭാഷ് ടി, ജയരാജ് പറക്കോട് തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
_________________________
 തൃക്കലങ്ങാടിലെ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക 
https://chat.whatsapp.com/IrEGqK17F3M5v5pxqW8cGm
_______________________
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top