ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിലാണ് തോടും പാടവും നിറഞ്ഞു റോഡിലൂടെ വെള്ളം ഒഴുകിയത്.
വടക്കൻ കേരളത്തിൽ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷവും സമാനമായ അനുഭവങ്ങൾ ഉണ്ടായിരുന്നു.
റോഡ് സൈഡിലുള്ള അരക്കുചാൽ വീതി കൂട്ടി പുനർനിർമിച്ചാൽ ഇത്തരം സന്ദർഭങ്ങളിൽഒരു പരിധിവരെ ആശ്വാസമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
വൈകുന്നേരത്തോടെ മഴ ഒഴിഞ്ഞതോടെ വെള്ളം കുറഞ്ഞു സാധാരണ നിലയിൽ എത്തി