തച്ചുണ്ണി : സയണിസ്റ്റ് ഭീകരതക്കെതിരെ തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് കാരക്കുന്ന് തച്ചുണ്ണിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
ഹാജി. പി. പി. കുഞ്ഞാലിമല്ല യുടെ അദ്യക്ഷതയിൽ നടന്ന സംഗമം കണ്ണിയൻ അബൂബക്കർ ഉത്ഘാടനം ചെയ്തു, റഹീം ഫൈസി കാരക്കുന്ന് (സമസ്ത) സുലൈമാൻ സഅദി (കേരള മുസ്ലിം ജമാഅത്ത്) ഹംസ സുല്ലമി (കെ.എൻ.എം) അബ്ദുൽ ലത്തീഫ് ബസ്മല (ജമാഅത്തെഇസ്ലാമി) പി. ലുകുമാൻ (കോൺഗ്രസ്) അബ്ദു സലാം ആമയൂർ, എൻ. പി. മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.
ഇ എ സലാം സ്വാഗത്താവും എൻ. പി ജലാൽ നന്ദിയും പറഞ്ഞു.