വനിതകൾക്ക് മുട്ടകോഴി വിതരണം ചെയ്തു
October 17, 2023
കണ്ടാലപറ്റ: തൃക്കലങ്ങോട് പഞ്ചായത്തിൽ കണ്ടാലപറ്റ മൂന്നാം വാർഡിൽ വനിതകൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു. 2022 - 23 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ 80 കുടുംബങ്ങൾക്കാണ് സബ്സിഡി നിരക്കിൽ കോഴി വിതരണം ചെയ്തത്. പഞ്ചായത്ത്തല ഉൽഘടനം കണ്ടാലപറ്റയിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് NP ഷാഹിദ മുഹമ്മദ് നിർവഹിച്ചു. വാർഡ് മെമ്പർ സീന രാജൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു, അസൂത്രണ സമിതി ഉപാദ്യക്ഷൻ NP മുഹമ്മദ്, പഞ്ചായത്ത് അസൂത്രണ സമിതി അംഗം മജീദ് പാലക്കൽ, ഫിറോസ് കോട്ടക്കോടൻ, മമ്മദ് ഹാജി , തുടങ്ങിയവർ പെങ്കെടുത്തു.