തുന്നൽ പരിശീലന കേന്ദ്രം ആരംഭിച്ചു.

തൃക്കലങ്ങോട്: വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് തൃക്കലങ്ങോട് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സഹകാരി തുന്നൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം  മഞ്ചേരി അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ ശ്രീ നൗഷാദ് എ.പി നിർവഹിച്ചു.

 യോഗത്തിൽ സംഘം പ്രസിഡന്റ് ശ്രീമതി ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ശ്രീമതി സരോജിനി ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീ. വി.എം ഷൗക്കത്ത്, കെ.കുട്യാപ്പു, അജിത കലങ്ങോടിപറമ്പിൽ. ശ്രീ.ശങ്കരൻ,  കെ.രമാദേവി എന്നിവർ ആശംസകൾ അറിയിച്ചു. സംഘം സെക്രട്ടറി പി.സുമ നന്ദി പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top